ന്യൂഡല്‍ഹി : ഗുജറാത്തിലെ ഗിര്‍ ദേശീയോദ്യാനത്തില്‍ അതിക്രമിച്ച് കയറി സിംഹങ്ങളെ പിന്തുടര്‍ന്ന് ഓടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. ജുനഗഢ് വനംവകുപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരാള്‍ ഓടുന്ന കാറിന്‍റെ ബോണറ്റില്‍ ഇരുന്ന് മൂന്ന് അംറേലി സിംഹങ്ങളെ പിന്തുടരുന്നതിന്‍റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പിന്‍റെ നടപടി. അഞ്ചോ ആറോ പേരടങ്ങുന്നവരുടെ സംഘമാണ് സിംഹങ്ങളെ ശല്യപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വൈറലായ വീഡിയോയില്‍ കണ്ട ആളെ തിരിച്ചറിഞ്ഞതോടെ കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാനില്‍ നിന്നാണ് ഇവര്‍ ഗിര്‍ ദേശീയ ഉദ്യാനത്തില്‍ എത്തിയത്.
സംഭവത്തിന്‍റെ വീഡിയാ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് 6 പേര്‍ക്കെതിരെ കേസെടുത്തു. അതില്‍ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രിയില്‍ അനധികൃതമായി വനത്തില്‍ പ്രവേശിച്ചതിനും സിംഹങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനുമായി രണ്ട് കേസുകള്‍ ഇവര്‍ക്കെതിരെ ജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.