ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമാണത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ഏറെനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചിറ്റാറിൽ ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിർമാണത്തിന് തുടക്കമായി. ചിറ്റാർ വാലേപ്പടിയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് പുറമേ കുടിവെള്ള പദ്ധതി, വിവിധ റോഡുകൾ, സ്‌കൂൾ കെട്ടിടങ്ങൾ, ഓഡിറ്റോറിയം, സ്‌കൂൾ ബസ്, ലാബ്, സോളാർവേലി, പട്ടികജാതി കോളനികളുടെ നവീകരണം തുടങ്ങി പൂർത്തിയായതും നിർമാണം തുടങ്ങാൻ പോകുന്നതുമായ 200 കോടിയോളം രൂപയുടെ വികസന പദ്ധതികൾക്കാണ് വെള്ളിയാഴ്ച ചിറ്റാറിൽ തുടക്കം കുറിച്ചത്.

കെ.യു. ജനീഷ്‌കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ആശുപത്രി നിർമിക്കുന്നതിനായി രണ്ടേക്കർ ഭൂമി സൗജന്യമായി വിട്ടുനൽകിയ പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യനെ ആദരിച്ചു. കളക്ടർ എസ്. പ്രേംകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപി, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ്, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ജില്ലാപഞ്ചായത്ത് മെമ്പർ ലേഖാ സുരേഷ്, പി.എൻ. അനിൽകുമാർ, കെ.ജി. മുരളിധരൻ, ടി.കെ.സജി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...