കൊല്ലം : ജില്ലയില്‍ ഏറ്റവുമൊടുവില്‍ ഹോട്ട് സ്‌പോട്ടായി മാറിയ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സാമ്പിള്‍ പരിശോധന കര്‍ശനമാക്കി. കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുമായി ഇടപെട്ട 46 ആശുപത്രി സ്റ്റാഫുകള്‍, നാല് പാലിയേറ്റീവ് കെയര്‍ രോഗികള്‍, 18 പ്രവാസികള്‍, ആറ് ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്റ്റുകള്‍ തുടങ്ങി 200 ലധികം വീടുകള്‍ സര്‍വെയിലന്‍സില്‍ ഉള്‍പ്പെടുത്തി. ഇവരുടെ സ്രവം ശേഖരിച്ച് രോഗവ്യാപന സാധ്യതകള്‍ പരിശോധിച്ച് തുടര്‍ നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.
കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണത്തില്‍ ജില്ലയില്‍ ഇനി1,148 പേര്‍മാത്രമാണുളളത്. ഇന്നലെ 18,990 പേര്‍ ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി 81 പേര്‍ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. പുതുതായി പ്രവേശിക്കപ്പെട്ട മൂന്നു പേര്‍ ഉള്‍പ്പെടെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
The post ഹോട്ട് സ്‌പോട്ടായി മാറിയ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സാമ്പിള്‍ പരിശോധന കര്‍ശനമാക്കി appeared first on Pathanamthitta Media.