റായ്പുര്‍ : ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് (ജെ) ഛത്തീസ്ഗഡ് നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. ഭക്ഷണം കഴിക്കുന്നതിനിടയില്‍ തളര്‍ന്നുവീണ ജോഗിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നതു തടസ്സപ്പെട്ടിരുന്നു. നിലവില്‍ മര്‍വാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. േരണു. മകന്‍: അമിത് ജോഗി. മരുമകള്‍: റിച്ച.
ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
RECENT NEWS
Advertisment