കൊവിഡ് കണ്ടെത്തിയതിന് പിന്നാലെ ആത്മഹത്യാ ശ്രമം ; മലയാളി നഴ്സ് അതീവ ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് കണ്ടെത്തിയതിന് പിന്നാലെ ഡല്‍ഹി അതിർത്തിയ്ക്ക് അടുത്തുള്ള ഹരിയാനയിലെ ഗുരുഗ്രാമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. നഴ്സിനെ ഇന്നലെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ജീവൻ നിലനിർത്തുന്നത് വെന്‍റിലേറ്റർ സഹായത്തോടെയാണെന്ന് മേദാന്ത ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ഇവരെ അവസാന നിമിഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോൾ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇന്നലെയാണ് ഈ നഴ്സിന് കൊവിഡ് പോസിറ്റീവാണെന്ന ഫലം വന്നത്. ഇതിന് പിന്നാലെയായിരുന്നു മുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. എന്നാൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതുകൊണ്ടാണോ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇനിയും വ്യക്തമല്ല. മൂന്ന് മാസം മുമ്പാണ് കൊല്ലം സ്വദേശിനി ഇവിടെ ജോലിക്ക് ചേർന്നത്. മേദാന്ത ആശുപത്രി അധികൃതർ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....