റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അഞ്ചുമരണം. റായ്പുരിലെ രാജധാനി ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തതായാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചു.