കൊച്ചി : ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് സമയക്രമം തീരുമാനിച്ചിട്ടില്ലെന്നും പ്രഖ്യാപനത്തിന് മുന്‍പേയുള്ള ഹര്‍ജി അപക്വമാണന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കമ്മീഷന്റെ വാദം അംഗീകരിച്ച ചീഫ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമസഭയുടെ കാലാവധി തീരാന്‍ 6 മാസമേയുള്ളുവെന്നും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ച് മാസത്തിലധികം ലഭിക്കില്ലന്നും 20 കോടിയോളം വരുന്ന ചെലവ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടര്‍ വര്‍ഗീസ് പേരയില്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.