ആശുപത്രിയില്‍ നിന്ന് സ്വപ്‌ന വിളിച്ചത് മന്ത്രിയുടെ അടുത്ത സുഹൃത്തിനെ എന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷ് ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നോ​ടാ​ണെ​ന്ന് സൂ​ച​ന. ഇ​വ​ര്‍ ഒ​രു മ​ന്ത്രി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​പ്ന വ​ള​രെ നി​ര്‍​ണാ​യ​ക വി​വ​ര​മാ​ണ് ഈ ​ന​ഴ്സി​നോ​ട് കൈ​മാ​റി​യ​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ശ​യി​ക്കു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വാ​ര്‍​ഡി​ലെ ന​ഴ്സി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് സ്വ​പ്ന അ​വ​രു​ടെ ഫോ​ണി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ച​ത്. ചി​കി​ത്സ​യ്ക്ക് പൈ​സ വേ​ണ​മെ​ന്ന് വീ​ട്ടു​കാ​രെ വി​ളി​ച്ച​റി​യി​ക്കാ​ന്‍ ഫോ​ണൊ​ന്നു ത​ര​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചാ​ണ് സ്വ​പ്ന ന​ഴ്സി​ന്‍റെ ഫോ​ണ്‍ വാ​ങ്ങി വി​ളി​ച്ച​തെ​ന്നാ​ണ് വി​വ​രം. സ്വ​പ്ന​യെ പാ​ര്‍​പ്പി​ച്ചി​രു​ന്ന സെ​ല്ലി​ന് പു​റ​ത്ത് പോ​ലീ​സും എ​ന്‍​ഐ​എ പ്ര​തി​നി​ധി​യു​മൊ​ക്കെ കാ​വ​ല്‍ നി​ല്‍​ക്കു​ന്പോ​ഴാ​ണ് ഫോ​ണ്‍ വി​ളി​യെ​ന്ന​ത് ഗു​രു​ത​ര സു​ര​ക്ഷ പാ​ളി​ച്ച​യാ​ണ്.

ഫോ​ണ്‍ വി​ളി വി​വാ​ദ​മാ​യ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ചും എ​ന്‍​ഐ​എ​യും മ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. എ​ന്‍​ഐ​എ സ്വ​പ്ന​യോ​ട് ഇ​തെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്നാ​ണ് സൂ​ച​ന. ന​ഴ്സി​ന്‍റെ ഫോ​ണി​ലെ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ര​ണ്ടാ​മ​തും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സ്വ​പ്ന​യ്ക്ക് എ​ക്കോ ടെ​സ്റ്റ് ന​ട​ത്തി. മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ഇ​ന്നു​ച്ച​യ്ക്ക് യോ​ഗം ചേ​ര്‍​ന്ന് സ്വ​പ്ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തും.

ക​ഴി​ഞ്ഞ ത​വ​ണ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ഇ​സി​ജി​യി​ല്‍ നേ​രി​യ വ്യ​തി​യാ​നം ക​ണ്ടി​രു​ന്നു. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്നാ​യി​രി​ക്കാം നെ​ഞ്ചു​വേ​ദ​ന​യെ​ന്നാ​യി​രു​ന്നു നി​ഗ​മ​നം. ആ​റു ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം തി​രി​കെ വി​യ്യൂ​ര്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും സ്വ​പ്ന​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ത​ന്നെ തി​രി​ച്ചെ​ത്തി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ കെ.​ടി. റ​മീ​സി​നെ​യും ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. റ​മീ​സി​ന് വ​യ​റു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...