വീട്ടമ്മയിൽനിന്ന് 10 ലക്ഷം തട്ടിയെടുത്തു ; ദേവികുളത്ത് തട്ടിപ്പുകാരൻ പാസ്റ്റർ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ഇടുക്കി ദേവികുളത്ത് തട്ടിപ്പുകാരൻ പാസ്റ്റർ അറസ്റ്റിലായി. എറണാകുളം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പാസ്റ്റർ പിടിയിലായത്. ദേവികുളം സ്വദേശി ദുരൈപാണ്ടിയെന്ന യേശുദാസാണ് പോലീസിന്‍റെ പിടിയിലായത്. എറണാകുളം ആലങ്ങാടുള്ള രമാദേവിയെയാണ് യേശുദാസ് പറ്റിച്ചത്. ദേവികുളത്ത് പട്ടയമുള്ള ഭൂമിയുണ്ടെന്നും കുറഞ്ഞ വിലക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് യേശുദാസ് രമാദേവിയില്‍ നിന്ന് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. ഭൂമി വാങ്ങുന്നതിനാണെന്ന പേരില്‍ 10 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പല തവണയായിട്ടാണ് പണം വാങ്ങിയത്.

പണം കൊടുത്ത് നാളുകളേറെയായിട്ടും സ്ഥലം വാങ്ങിയോയെന്ന് രമാദേവി ചോദിക്കുമ്പോഴൊക്കെ യേശുദാസ് ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്.സംശയം തോന്നിയ രമാദേവി ദേവികുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യേശുദാസിന്‍റെ തട്ടിപ്പ് വ്യക്തമായത്. കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...