കൊച്ചി: ഭൂമി തരംമാറ്റാൻ തഹസിൽദാറുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രദേശിക നേതാവ് അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് കൊച്ചി തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്. വില്ലേജ് ഓഫീസറുടെ പേരിൽ വ്യാജ പോക്ക് വരവ് രേഖയുമുണ്ടാക്കിയാണ് ഇയാൾ ആളെ കബളിപ്പിച്ചത്. കുന്നത്ത് നാട് സ്വദേശിയും വൈദികനുമായ ജോൺ വി വർഗീസിൻ്റെ പരാതിയിലാണ് പോലീസ് മുഹമ്മദ് ഹാഷിമിനെ അറസ്റ്റ് ചെയ്തത്. കാക്കനാടുള്ള ജോണ്‍ വി വര്‍ഗ്ഗീസിൻ്റെ ഭൂമി തരം മാറ്റിത്തരാമെന്നു തെറ്റിദ്ധരിപ്പിച്ച് പ്രതി 2.40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു.