കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ ചേരും. സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ട് ഇടതു സിൻഡിക്കേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള സർവകലാശാല രജിസ്റ്റർ കേസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിന് മുൻപ് ഭാരതാംബ ചിത്ര വിവാദം ചർച്ച ചെയ്യാൻ സിൻഡിക്കേറ്ററും ചേരണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ കത്ത് നൽകിയിരുന്നു. സസ്പെൻഷന് ശേഷം താത്ക്കാലിക വി സി സിസ തോമസിനു മുന്നിലും ഈ ആവശ്യം സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നിൽ വെച്ചു. ഇന്ന് രാവിലെ സർവകലാശാല ആസ്ഥാനത്ത് വിവിധ വകുപ്പുകളിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ താത്ക്കാലിക സിസ തോമസിനെ ഇടത് അംഗങ്ങൾ തടഞ്ഞു. പിന്നാലെയാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കാൻ വൈസ് ചാൻസിലർ തീരുമാനിച്ചത്.

നാളെ 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് സിൻഡിക്കേറ്റ് യോഗം ചേരും. വകുപ്പുകളിലെ ഫയലുകൾ പിടിച്ചെടുക്കാൻ ശ്രമിച്ചതിനാലാണ് വിസിയെ തടഞ്ഞതെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ ആർഎസ്എസ് വൽക്കരണം നടപ്പിലാക്കുന്നുവെന്ന് എസ്എഫ്ഐ ആരോപണത്തിനിടെ കണ്ണൂർ സർവകലാശാല വി സിയും ഗവർണറും കൂടിക്കാഴ്ച നടത്തി. തളിപ്പറമ്പിൽ ക്ഷേത്ര പരിപാടിയ്‌ക്കെത്തിയപ്പോൾ കണ്ണൂർ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...