സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച നടത്തും. ആ ചർച്ച വിജയിച്ചില്ലെങ്കിൽ മന്ത്രി തല ചർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥി കൺസെഷൻ വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. ഈ മാസം 8 നാണ് സൂചന പണിമുടക്ക്. വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകാൻ ആപ്പ് പുറത്തിറക്കുമെന്ന് മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു. ഒന്നര മാസത്തിനുള്ളിൽ ആപ്പ് പുറത്തിറക്കാനാണ് തീരുമാനം. അതോടെ വിദ്യാർഥികൾക്ക് മാത്രം കൺസഷൻ ലഭിക്കുന്ന സ്ഥിതി ഉണ്ടാകും. എത്ര വിദ്യാർത്ഥികൾക്ക് കൺസക്ഷൻ ലഭിക്കുന്നു എന്ന കണക്ക് ആപ്പിലൂടെ കണ്ടെത്താനാകുമെന്നും മന്ത്രി പറ‍ഞ്ഞു.

22 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസുടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ഗണേഷ്കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ബസുടമകൾ ഉയർത്തിയത്. ആവശ്യങ്ങൾ കേൾക്കാൻ പോലും മന്ത്രി തയ്യാറാവാത്തത് എന്ത്കൊണ്ടാണ്. സ്വകാര്യബസുകളും ഗതാഗതമന്ത്രിക്ക് കീഴിലാണെന്ന് ഓർക്കണം. സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത്. പെർമിറ്റ് പോലും പുതുക്കി നൽകാൻ തയ്യാറാകുന്നില്ലെന്നും ഉടമകൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...