ചങ്ങരംകുളം : ഇന്ത്യന്‍ കറന്‍സിക്ക് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് വ്യാപാരികളുടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രധാന പ്രതിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിയും ഝാര്‍ഖണ്ഡില്‍ താമസക്കാരനുമായ ഫാറൂക്ക് ഷെയ്ക്കിനെയാണ് (32) ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്. 2020 ജൂണിലായിരുന്നു സംഭവം. കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാരസ്ഥാപനത്തിലെത്തി വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. അഞ്ച് ലക്ഷത്തിന് ദിര്‍ഹം കൈയിലുണ്ടെന്ന് വിശ്വസിപ്പിച്ച് ഇവരെ ചങ്ങരംകുളം മാട്ടം റോഡില്‍ വിളിച്ച് വരുത്തി. തുടര്‍ന്ന് ദിര്‍ഹമാണെന്ന് വിശ്വസിപ്പിച്ച് ബാഗ് കൈമാറി അഞ്ച് ലക്ഷം രൂപയുമായി അപ്രത്യക്ഷനാവുകയായിരുന്നു.
കൂട്ടുപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന വിവരത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് സമാന കേസില്‍ ഫാറൂക്ക് ഷെയ്ക്കിനെ കാസര്‍കോട് ചന്ദേര പോലീസ് പിടികൂടിയത്. എസ്.ഐ മാരായ ഹരിഹരസൂനു, ആേന്റാ ഫ്രാന്‍സിസ്, സി.പി.ഒ മാരായ കപില്‍ദേവ്, കെന്സന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കാസര്‍കോട്ടെത്തി അറസ്റ്റ് ചെയ്തത്. പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.