തൃശ്ശൂര്‍ : രക്താര്‍ബുദ രോഗിയായ യുവാവിന്റെ ചികിത്സയ്‌ക്കെന്ന വ്യാജേന സാമ്പത്തിക സഹായം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പെരിഞ്ഞനം സ്വദേശി ചേന്നമംഗലത്ത് റഫീഖി (40)നെയാണ് കാട്ടൂര്‍ പോലീസ് കയ്പമംഗലത്തുനിന്ന് പിടികൂടിയത്.
യുവാവിന്റെ മജ്ജമാറ്റിവെയ്ക്കല്‍ ചികിത്സയ്ക്കായി സമൂഹ മാധ്യമങ്ങളിലൂടെ റഫീഖ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുപ്രകാരം നിരവധി പേര്‍ പണം അയച്ചുകൊടുക്കുകയും ചെയ്തു. മൂന്നുപീടിക സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കാണ് റഫീഖ് പണം ആവശ്യപ്പെട്ടിരുന്നത്.
ഇത് ശ്രദ്ധയില്‍പെട്ട കാര്‍സര്‍ രോഗിയായ യുവാവിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് റഫീഖ് അറസ്റ്റിലായത്.