കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കൊല്ലം സ്വദേശിയായ മദീന മന്‍സില്‍ അജിത്ത് ആണ് അറസ്റ്റിലായത്.
മണര്‍കാട് സ്വദേശിനിയായ യുവതിയെ ഫേസ്ബുക്കിലൂടെയാണ് അജിത്ത് പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറിയതോടെ ഫേസ്ബുക്ക്, വാട്സാപ്പ് ചാറ്റുകള്‍വഴി പ്രലോഭിപ്പിച്ച് മൂന്നു മാസക്കാലം വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇതിനുശേഷം പ്രതി ഒളിവില്‍പ്പോയി. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ യുവതിയുടെ പരാതിയില്‍ മണര്‍കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് കുമാര്‍ എസിയുടെ നേതൃത്വത്തില്‍ എസ്‌ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജി ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫ്രജിന്‍ ദാസ്, വിപിന്‍ കുമാര്‍, ശാന്തി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.