ഓണ്‍ലൈന്‍ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ചലച്ചിത്ര താരങ്ങളായ തമന്ന, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാമാണ് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നത്. ഓണ്‍ലൈന്‍ ചൂതാട്ടം ജനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. താരങ്ങള്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണോ എന്ന് കൂടി കോടതി ചോദിച്ചു. താരങ്ങള്‍ക്ക് കോടതി നോട്ടീസും അയച്ചു.

ചൂതാട്ട ആപ്ലിക്കേഷനുകളില്‍ പങ്കെടുത്ത് പണം നഷ്ടപ്പെട്ട് സംസ്ഥാനത്ത് ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുഹമ്മദ് റിസ്വി സമര്‍പ്പിച്ച കേസിന് പിന്നാലെയാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. പ്രശസ്ത സ്പോര്‍ട്സ്, സിനിമാ വ്യക്തികള്‍ ഇത്തരത്തിലുള്ള ഫാന്റസി സ്പോര്‍ട്സ് ആപ്ലിക്കേഷനുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനെ റിസ്വി അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ കോടതി വിമര്‍ശനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...