വടകര: മാര്‍ക്കറ്റിഗ് സ്ഥാപനത്തിലെ സഹജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വടകര പുതുപ്പണം സികെ മുക്കില്‍ കോരന്റവിട മുഹമ്മദ് നസീമിനെ (21)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യവെയാണ് ഇരുവരും പ്രണയത്തിലായത്. ഏഴ് മാസം ഗര്‍ഭിണിയായ ശേഷം യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് നസീം അറിയിച്ചു. ഇതേ തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. വടകര ജെഎഫ് സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സഹജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment