കടമ്പ്രയാറിൽ മാലിന്യം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നു ; സാമ്പിളുകൾ ശേഖരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെ കടമ്പ്രയാറുൾപ്പെടെയുളള ജലസ്രോതസ്സുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. മാലിന്യം ജലസ്രോതസുകളിലേക്ക് പടർന്നിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സാമ്പിളുകൾ ശേഖരിച്ചത്.12 ദിവസം നീണ്ടുനിന്ന ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടത്തിന് പിന്നാലെ പ്ലാന്റിനോട് ചേർന്നൊഴുകുന്ന കടമ്പ്രയാർ മലിനമായെന്ന ആശങ്ക വലിയ രീതിയിൽ ഉയർന്നിരുന്നു. കടമ്പ്രയാറിന്റെ പല ഭാഗങ്ങളിലും മീൻ ചത്തുപൊങ്ങിയത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചു.ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ഹൈക്കോടതി മലിനീകരണ നിയന്ത്രണബോർഡിനോട് ജലസ്രോതസുകളിൽ നിന്ന് സാമ്പിൾ പരിശോധിക്കാൻ നിർദേശം നൽകിയത്. ഭൂഗർഭ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും നിർദേശിച്ചിരുന്നു. കടമ്പ്രയാറിന് പുറമെ പെരിയാറിൽ നിന്നുളള സാമ്പിളുകളും പരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. പരിശോധന റിപ്പോർട്ട് ഉടൻ ഹൈക്കോടതിക്ക് കൈമാറും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം...

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി....

‘ഓപ്പൺ ജയിൽ’ സംവിധാനം നടപ്പിലാക്കാൻ ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: തടവുകാർക്ക് പകൽ സമയങ്ങളിൽ പുറത്തുപോയി ജോലി ചെയ്യാനും വൈകുന്നേരങ്ങളിൽ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...