കീം -2025ലെ പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കീം -2025ലെ പ്രവേശന പരീക്ഷ 23 മുതൽ. 2025-26 അധ്യയന വർഷത്തെ എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെയും ദുബായ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലെയും 138 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. എഞ്ചിനീയറിങ് കോഴ്‌സിനു 97,759 വിദ്യാർഥികളും, ഫാർമസി കോഴ്‌സിനു 46,107 വിദ്യാർഥികളും പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിരുന്നു. എൻജിനിയറിങ് പരീക്ഷ 23നും, 25 മുതൽ 29 വരെ ഉച്ചക്ക് 2 മുതൽ വൈകീട്ട് അഞ്ച് വരെ നടക്കും.

ഫാർമസി പരീക്ഷ 24ന് 11.30 മുതൽ 1 വരെയും (സെഷൻ 1) ഉച്ചക്ക് 3.30 മുതൽ വൈകിട്ട് അഞ്ച് വരെയും (സെഷൻ 2), 29ന് രാവിലെ 10 മുതൽ 11.30 വരെയും നടക്കും. വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐ.ഡി., ഫോട്ടോ പതിച്ച ഹാൾടിക്കറ്റ്, വിദ്യാർഥി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സ്ഥാപന മേധാവി നൽകുന്ന വിദ്യാർഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ഗസറ്റഡ് ഓഫീസർ നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കരുതണം. അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...