Tuesday, May 6, 2025 10:41 pm

ട്വന്‍റി 20യും കോണ്‍ഗ്രസും ചേര്‍ന്ന് നല്‍കിയ അവിശ്വാസ പ്രമേയം പാസായി,  ഇടത്​ മുന്നണിക്ക്​ ഭരണം നഷ്​ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ചെല്ലാനം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ട്വന്‍റി 20 യും കോണ്‍ഗ്രസും ചേര്‍ന്ന് നല്‍കിയ അവിശ്വാസ പ്രമേയം പാസായി. ഇതോടെ ഇടത്​ മുന്നണിക്ക്​ ഭരണം നഷ്​ടപ്പെട്ടു. ഒമ്പതിനെതിരെ 12 വോട്ടിനാണ്​ അവിശ്വാസം പാസായത്​. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ് സാജിത മുമ്പാകെയാണ് ട്വന്‍റി 20 യുടെ എട്ട് അംഗങ്ങളും കോണ്‍ഗ്രസിെന്‍റ നാല് അംഗങ്ങളും ചേര്‍ന്ന 12 പഞ്ചായത്ത് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. 21 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്​.

രാവിലെ 11നാണ്​ പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തത്​. ഉച്ചക്ക്​ രണ്ടിന് വൈസ് പ്രസിഡന്‍റിന് എതിരായ പ്രമേയവും ചര്‍ച്ചക്ക്​ എടുക്കും. ട്വന്‍റി20 യുടെ കെ.എ. ജോസഫ് പ്രസിഡന്‍റാകാനാണ്​ സാധ്യത. വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനു ലഭിക്കും. സ്​ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഇരുകക്ഷികളും ചേര്‍ന്ന് വീതം വെക്കും. ട്വന്‍റി20യിലെ രണ്ട് അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് നീക്കം നടത്തിയിരുന്നു. എന്നാല്‍, അത്​ വിഫലമായതോടെയാണ്​ ഭരണം നഷ്​ടപ്പെട്ടത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂര നഗരിയിൽ തെക്കേ നടയിൽ അപസ്മാര ബാധിതനായി കണ്ടെത്തിയ യുവാവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ്...

0
തൃശൂർ: പൂര നഗരിയിൽ തെക്കേ നടയിൽ അപസ്മാര ബാധിതനായി കണ്ടെത്തിയ ഏകദേശം...

ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച വയോധിക അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു

0
തിരുവനന്തപുരം: ബസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച വയോധിക അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു....

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്‍റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

0
കണ്ണൂർ: കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്‍റെ സോളാർ പാനൽ തലയിൽ വീണ്...

കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു

0
കോഴിക്കോട്: കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു. നടക്കാവ് നാലാം ഗേറ്റിന് സമീപം...