ട്വന്‍റി 20യും കോണ്‍ഗ്രസും ചേര്‍ന്ന് നല്‍കിയ അവിശ്വാസ പ്രമേയം പാസായി,  ഇടത്​ മുന്നണിക്ക്​ ഭരണം നഷ്​ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ചെല്ലാനം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ട്വന്‍റി 20 യും കോണ്‍ഗ്രസും ചേര്‍ന്ന് നല്‍കിയ അവിശ്വാസ പ്രമേയം പാസായി. ഇതോടെ ഇടത്​ മുന്നണിക്ക്​ ഭരണം നഷ്​ടപ്പെട്ടു. ഒമ്പതിനെതിരെ 12 വോട്ടിനാണ്​ അവിശ്വാസം പാസായത്​. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ് സാജിത മുമ്പാകെയാണ് ട്വന്‍റി 20 യുടെ എട്ട് അംഗങ്ങളും കോണ്‍ഗ്രസിെന്‍റ നാല് അംഗങ്ങളും ചേര്‍ന്ന 12 പഞ്ചായത്ത് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. 21 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്​.

രാവിലെ 11നാണ്​ പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്തത്​. ഉച്ചക്ക്​ രണ്ടിന് വൈസ് പ്രസിഡന്‍റിന് എതിരായ പ്രമേയവും ചര്‍ച്ചക്ക്​ എടുക്കും. ട്വന്‍റി20 യുടെ കെ.എ. ജോസഫ് പ്രസിഡന്‍റാകാനാണ്​ സാധ്യത. വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനു ലഭിക്കും. സ്​ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഇരുകക്ഷികളും ചേര്‍ന്ന് വീതം വെക്കും. ട്വന്‍റി20യിലെ രണ്ട് അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് നീക്കം നടത്തിയിരുന്നു. എന്നാല്‍, അത്​ വിഫലമായതോടെയാണ്​ ഭരണം നഷ്​ടപ്പെട്ടത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...