അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിച്ചു. സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ പ്രദർശനത്തിൽ വിവിധ തരം ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കിയത്. ഡാൻസിങ്ങ് ഫ്ലെയിം , കെമിക്കൽ വോൾക്കാനോ , ഗ്രീൻ ഫയർ , കെമിക്കൽ ജ്യൂസ് തുടങ്ങി ആകർഷകമായ നിരവധി പരീക്ഷണങ്ങളിലൂടെ വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം സൃഷ്ടിച്ചു.
രാവിലെ 10.30 ന് ആരംഭിച്ച പ്രദർശനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , കെമിസ്ട്രി വിഭാഗം മേധാവി ഡോ:ഗ്യാബിൾ ജോർജ് , പ്രോഗ്രാം കോർഡിനേറ്റർ ട്രിസാ സൂസൻ ജി.എസ്സ് തുടങ്ങിയവർ സംസാരിച്ചു. കെമിസ്ടീ വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.