കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദുരിദാശ്വാസ നിധിയില്‍ പോലും തട്ടിപ്പ് നടത്തിയ ഇടതു ഭരണം സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ അഴിമതി ഭരണമായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു പദ്ധതി നടപ്പിലാക്കിയാലും അതില്‍ വെട്ടിപ്പ് എങ്ങനെ നടത്താമെന്നാണ് ഇടത് സര്‍ക്കാര്‍ ആദ്യം ആലോചിക്കുന്നത്. ഏഴ് വര്‍ഷത്തെ ഭരണത്തില്‍ ഇത്രയധികം സാമ്പത്തിക അഴിമതികള്‍ നടത്തിയ ഒരു ഭരണ സംവിധാനം കേരളത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. സാധുക്കളുടെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പോലും നാല് മാസമായി കൊടുക്കുന്നില്ല. വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ പേര് പറഞ്ഞ് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കുന്നതിന് നടത്തുന്ന നീക്കം പ്രതിഷേധാര്‍ഹമാണ്. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുള്‍കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ. എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനീഷ് വരിക്കണ്ണാമല, സിന്ധു അനില്‍, സുനില്‍കുമാര്‍ പുല്ലാട്, കെ.എന്‍ രാധാചന്ദ്രന്‍, സാമുവല്‍ കിഴക്കുപുറം, അഡ്വ. സുനില്‍ എസ്. ലാല്‍, ജാസിം കുട്ടി, ജെറി മാത്യു സാം, ജോണ്‍സണ്‍ വിളവിനാല്‍, അഡ്വ. ഷാം കുരുവിള, റോഷന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...