ചെങ്ങന്നൂർ: പ്രതിസന്ധികൾ നിറഞ്ഞ ലോകത്ത് ക്രിസ്തുവിനോട് യഥാസ്ഥാനപ്പെട്ടുകൊണ്ട് സമാധാനം കണ്ടെത്തുവാൻ ഏവർക്കും കഴിയണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.അലക്സിയോസ് മാർ യൗസേബിയോസ് പ്രസ്താവിച്ചു. 13-ാം മത് ചെങ്ങന്നൂർ കൺവൻഷൻ ബഥേൽ അരമന ഗ്രൗണ്ടിലെ മാർ പീലക്സിനോസ് നഗറിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.വർഗീസ് റ്റി.വർഗീസ് പ്രബോധന ശുശ്രൂഷ നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ സ്വാഗതവും ജോ. കൺവീനർ ഫാ.ജേക്കബ് ചെറിയാൻ നന്ദിയും പറഞ്ഞു. സമർപ്പണ പ്രാർത്ഥനയ്ക്ക് ഫാ.കെ.ജി.ചെറിയാനും ഗാനശുശ്രൂഷയ്ക്ക് മാർ പീലക്സിനോസ് ഗായക സംഘവും നേതൃത്വം നല്കി. പൗരോഹിത്യ പദവിയിൽ നിന്നും വിരമിച്ച ഫാ.കെ.എസ് ശമുവേൽ കോർ എപ്പിസ്കോപ്പായെ യോഗത്തിൽ ആദരിച്ചു.
കൺവൻഷന് മുന്നോടിയായി ബഥേൽ അരമനയിൽ നിന്നും കൺവൻഷൻ നഗറിലേക്ക് നടന്ന സുവിശേഷ റാലിക്ക് ഫാ.തോമസ് കൊക്കാപ്പറമ്പിൽ, ഫാ.ഡോ.നൈനാൻ വി.ജോർജ്, ഫാ. രാജൻ വർഗീസ്, ഫാ.ബിജു ടി. മാത്യു, ഫാ.ഗീവർഗീസ് ജോൺ, ഫാ.മത്തായി കുന്നിൽ, ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.സുനിൽ ജോസഫ്, ഫാ.പി.കെ.കോശി, ഫാ.സി.കെ.ഗീവർഗീസ്, ഫാ. ജാൾസൺ പി.ജോർജ്, ഫാ.ഐപ്പ് പി.സാം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ വി.ജെ ചാക്കോ, മാത്യു ജേക്കബ്, ബിജു മാത്യു, സിബി മത്തായി, സജി പട്ടരുമഠം, ഡോ.ജിബി ജോർജ്, സി.കെ. റെജി, ഷാജി.പി.ഫിലിപ്പ്, വർഗീസ് ജോൺ തോട്ടപ്പുഴ, ഏബ്രഹാം മാത്യു വീരപ്പള്ളിൽ, ജേക്കബ് ഉമ്മൻ, സുനിൽ പി.ഉമ്മൻ, സി.സി.ചെറിയാൻ എന്നിവർ നേതൃത്വം നല്കി. നാളെ രാവിലെ 10 മണിക്ക് വൈധവ്യത്തിലായിരിക്കുന്നവരുടെ സ്നേഹസംഗമം ‘സ്നേഹക്കൂട്ട് ‘ നടക്കും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രൊഫ. മേരി മാത്യു മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 7 മണിക്ക് നടക്കുന്ന പ്രബോധന ശുശ്രൂഷയ്ക്ക് ഫാ.പി.എ.ഫിലിപ്പ് നേതൃത്വം നല്കും.