നിരണം നോർത്ത് ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി സംഘടിപ്പിച്ച ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ ഒൻപതാം വേദി നിരണം നോർത്ത് ശാഖയിൽ പ്രൗഡഗംഭീരമായി. തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഗീതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി.

മേഖലാ ചെയർമാൻ ഷാജി കെ.കെ, മേഖലാ ജോ.കൺവീനർ ദിപിൻ ദിവാകരൻ, യൂണിയൻ പോഷകസംഘടന ഭാരവാഹികളായ മീനു രാജേഷ്, അഭിരാമി ബെനി, ഹരിലാല്‍ കാവിലേത്ത്, രാജേഷ് എ.ആർ, ശാഖ വനിതാസംഘം സെക്രട്ടറി അനിത വിനോദ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുമ സുശീലൻ സ്വാഗതവും യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു. ദൈവദശകം ആലേഖനം ചെയ്ത ഫലകം ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട്...

പകർച്ചവ്യാധികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല ; ഓണക്കാലത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ

0
ആലപ്പുഴ : ഓണക്കാലത്ത് ജീവനക്കാർ കൂട്ടത്തോടെ അവധിയിലായത് ആരോഗ്യമേഖലയിലെ പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചു....

മാവേലിയുടെ ദേഹത്ത് പലഹാരം വറത്തു കൊണ്ടിരുന്ന തിളച്ച എണ്ണയൊഴിച്ച് കടക്കാരൻ

0
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മാവേലിയോട് ക്രൂരത. മാവേലി വേഷം കെട്ടിയ...

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ

0
കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ...