ചെങ്ങന്നൂർ: പാണ്ടനാട് വില്ലേജ് ഓഫീസിന് സമീപം പ്രവർത്തിച്ചുവന്നിരുന്ന എടക്കടവ് ഇക്കോ ടൂറിസം പാർക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നുംതന്നെ പാലിച്ചിട്ടില്ലെന്നും ആരോഗ്യവുകപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതി ഇല്ലെന്നും ബോധ്യമായത്തിന്റെ അടിസ്ഥാനത്തില്‍ പാർക്ക് അടച്ചിടാൻ നിർദേശം നൽകി. പാണ്ടനാട് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ കെ.എൻ, സൂപ്പർവൈസർ അറു, ബിജു പി.എസ് വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ദീപാ.പി ആർ., സിന്ധു, രേണുക.ആർ, ശാലിനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ചെങ്ങന്നൂരിലെ എടക്കടവ് ടൂറിസം പാർക്ക് അടപ്പിച്ചു
RECENT NEWS
Advertisment