ചെങ്ങന്നൂർ : ബോധിനി സാംസ്കാരികകേന്ദ്രം ‘ഗാന്ധിസത്തിന്റെ പ്രസക്തി-ഇന്ന്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കവി മായാരാജ് കല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ വിഷയാവതരണം നടത്തി. സമത്വം, സേവനം, തൊഴിൽ വിദ്യാഭ്യാസം, അഹിംസ, സ്വയംനിയന്ത്രണം, പ്രകൃതിസംരക്ഷണം എന്നീ ആശയങ്ങൾ മനുഷ്യർക്കും സമൂഹത്തിനാകെയും ആത്മീയമായ വളർച്ചയും സമാധാനവും നൽകുന്ന ശക്തമായ മാർഗങ്ങളാണന്ന് അദ്ദേഹം പറഞ്ഞു. ബോധിനി സാംസ്കാരികകേന്ദ്രത്തിന്റെ ഡയറക്ടർ കെ.ആർ. പ്രഭാകരൻ നായർക്ക് ഡോ. പുനലൂർ സോമരാജൻ ഉപഹാരം നൽകി.
ചതയം ജലോത്സവ സാംസ്കാരികസമിതി ചെയർമാൻ എം.വി. ഗോപകുമാർ ആമുഖപ്രഭാഷണം നടത്തി. ഉപന്യാസമത്സര വിജയികൾക്ക് കവി ഡോ. ജനാർദനക്കുറുപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി. നിശീകാന്ത്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, മുരളീധരൻ തഴക്കര, കെ. ഗംഗാധരൻ ശ്രീഗംഗ, ഡി. വിജയകുമാർ, കവി കെ. രാജഗോപാൽ, ഗിരീഷ് ഇലഞ്ഞിമേൽ, ബാബു കല്ലൂത്ര, ബിന്ദു ആർ. തമ്പി, വത്സലാ മോഹൻ, ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.