Monday, April 14, 2025 6:08 am

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കരുതലിന്റെ സ്നേഹ പ്രകാശവുമായി ദീപായനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ ദീപായനം എന്ന പദ്ധതിയിലൂടെ കരുതലിന്റെ സ്നേഹപ്രകാശവുമായി സമൂഹത്തിലേക്ക്. കാഴ്ചപരിമിതരും അംഗപരിമിതരും ആയ കൂട്ടുകാര്‍ക്ക് ജീവിതപ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ മാനസികമായി കരുത്തേകുക എന്ന ഉദ്ദേശത്തോടെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്റെയും, കൂട്ട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ദീപായനം.

പ്രചോദനാത്മകമായ സംഭവങ്ങളും കഥകളും ഒക്കെ ഓഡിയോ രൂപത്തില്‍ റെക്കോര്‍ഡ് ചെയ്യുകയും അത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കിടുകയും ആണ് വിദ്യാര്‍ഥികല്ള്‍ ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. അദ്ധ്യാപികയും ഗാനരചയിതാവും, എഴുത്തുകാരിയും ആയ സന്ധ്യ ഗിരീഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകനും പ്രമുഖ പരിശീലകനും ആയ ഡോ.നിജോയ് ജോസ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോൺസൺ ബേബി അധ്യക്ഷത വഹിച്ചു.

സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ കൺവീനർ ഫാൻസി ഡി.ആര്‍, കൂട്ടിന്റെ മാനേജിങ് ട്രസ്റ്റി ഫെബിനി ജോസഫ്, കൂട്ടിന്റെ സ്റ്റാഫ്‌ കോർഡിനേറ്റര്‍ ഡോ.ആര്‍.അഭിലാഷ്, ശ്രീലക്ഷ്മി ആര്‍ നായര്‍, കൂട്ട് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍, തണല്‍ പാരാപ്ലെജിക് പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റി അംഗങ്ങള്‍, വിവിധ കോളേജുകളിലെ സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ എന്നിവരും പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു

0
തൃശൂർ : അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ...

ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

0
ന്യൂഡൽഹി : വാഹനാപകടത്തെ തുടർന്ന് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് തെറിച്ചുവീണ്...

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കേരളത്തിൽ പിടിയിലായി

0
ബംഗളുരു : ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കേരളത്തിൽ...

വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയിൽ

0
ദില്ലി : പുതിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയെ...