എറണാകുളം : എറണാകുളം ജില്ലയിൽ പോലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 120 പോലീസ് ഉദ്യോഗസ്ഥർക്കാണ്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, ഞാറയ്ക്കൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ഇതേ തുടർന്ന് പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ പോലീസുകാർ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.
പോലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു ; ഡ്യൂട്ടിക്ക് നിയോഗിക്കാൻ പോലീസുകാർ ഇല്ലാത്ത അവസ്ഥ
RECENT NEWS
Advertisment