ഭക്തിയുടെ നിറവില്‍ പമ്പയില്‍ തൃപ്പൂത്താറാടി ചെങ്ങന്നൂര്‍ ദേവി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഭക്തിയുടെ നിറവില്‍ പമ്പയില്‍ തൃപ്പൂത്താറാടി ചെങ്ങന്നൂര്‍ ദേവി. മലയാളവര്‍ഷത്തിലെ രണ്ടാമത്തെ തൃപ്പൂത്താണ് ഇന്നലെ നടന്നത്. ചടങ്ങുകള്‍ക്ക് താഴമണ്‍ തന്ത്രി കണ്ട്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തി. വിശേഷാല്‍ പൂജകളും ആരതിയും നിവേദ്യവും നടന്നു. ദേവതകളെ പുതുതായി പണി കഴിപ്പിച്ച ഋഷഭ വാഹനത്തിലും, ഹംസം വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. പ്രതീകാത്മകമായി രണ്ട് പൂന്താലങ്ങള്‍ അകമ്പടി സേവിച്ചു.

ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിനകത്ത് പ്രവേശിച്ചപ്പോള്‍ ശ്രീപരമേശ്വരന്‍ ദേവിയെ സ്വീകരിച്ച്‌ ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച്‌ പടിഞ്ഞാറേ നടയിലെത്തി പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തില്‍ ഇരുത്തി. ഇവിടെ ചടങ്ങുകള്‍ക്ക് മാത്രമായി മഞ്ഞള്‍പ്പറ, നെല്‍പ്പറ സമര്‍പ്പണം നടന്നു.തുടര്‍ന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി അകത്തേക്ക് എഴുന്നളളിച്ച ശേഷം ഇരു നടകളിലും കളഭാഭിഷേകം നടന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടവിലെയും ആറാട്ടെഴുന്നള്ളിപ്പ് കടന്നു വരുന്ന വഴികളിലെയും കിഴക്കേ ആനക്കൊട്ടിലിലെയും നിറപറ, താലപ്പൊലി വഴി പാടുകള്‍ ഒഴിവാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...