ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 18-ാം മത് ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ മാർ പീലക്സിനോസ് നഗറിൽ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപ്പോലീത്താ ഡോ മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്താ വചനശുശ്രൂഷ നടത്തി. ഫാ. പി.കെ. കോശി, ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, റെജി ജോർജ് എന്നിവർ പ്രസംഗിച്ചു. ഫാ. ജോസ് തോമസ് സമർപ്പണ പ്രാർത്ഥനക്കും ഫിലോക്‌സ് സ്‌കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് ഗാനശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
വൈകിട്ട് 5.30 ന് ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പള്ളിയിൽ നിന്നും മാർ പീലക്‌സിനോസ് നഗറിലേക്ക് സുവിശേഷ റാലി നടന്നു. ഫാ. ഡോ. ഫിലിക്‌സ് യോഹന്നാൻ, ഫാ. മത്തായി സഖറിയ, ഫാ. ബിജു ടി മാത്യു, ഫാ. മത്തായി കുന്നിൽ, ഫാ.ഡോ. നൈനാൻ വി.ജോർജ്, ഫാ. രാജൻ വർഗീസ് ഫാ.കുര്യൻ ജോസഫ്, ഫാ. ബിനു ജോയി, ഫാ.വിമൽ മാമ്മൻ ചെറിയാൻ, ഫാ.ഡോ.ഏബ്രഹാം കോശി, ഫാ. ഒബിൻ ജോസഫ്, ഫാ.സെബി തോമസ്, ഫാ.ജിതിൻ ജോസ്, ബാബു അലക്‌സാണ്ടർ, റ്റി.വി. വർഗീസ്, എബി കെ ആർ, പ്രൊഫ. എ.ഒ വർഗീസ്, സജി പട്ടരുമഠം , ജേക്കബ് ഉമ്മൻ, ജി.ഏബ്രഹാം, രാജൻ മത്തായി, സതീഷ് മാണിക്കശേരി, ജോർജ് വർഗീസ്, ടിൻജു ശമുവേൻ, പി.ജി മാത്യു, വിൽസൺ ടി.ജോർജ്, ജോജോ ജോസഫ്, റിബു ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.