ചെങ്ങന്നൂർ : പുതിയതായി ആരംഭിച്ച ചെങ്ങന്നൂർ – മുണ്ടക്കയം കെ.എസ്ആർ.ടി.സി ബസ് സർവീസ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 6.30ന് മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട്, എരുമേലി, റാന്നി, പ്ലാങ്കമൺ , തേക്കുങ്കൽ, മതാപ്പാറ, ചെറുകോൽപ്പുഴ, പുളിമുക്ക്, തോണിപ്പുഴ, പുല്ലാട് , കുമ്പനാട്, ആറാട്ടുപുഴ വഴി 9.20 ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ബസ് വൈകിട്ട് 4.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 7.30ന് മുണ്ടക്കയത്ത് എത്തും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് നടത്തുന്നത്.
പുതിയ സർവീസ് റാന്നി മുതലുള്ള റെയിവേ യാത്രികർക്കാവും കൂടുതൽ പ്രയോജനം ലഭിക്കുക. നടൻ മോഹൻ അയിരൂർ, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, തൊട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ രാമചന്ദ്രൻ നായർ, ജില്ലാ കഥകളി ക്ലബ് വർക്കിംഗ് പ്രസിഡന്റ് ജോൺസൺ മാത്യു, ചെങ്ങന്നൂർ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ആർ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.