ചെങ്ങന്നൂർ – മുണ്ടക്കയം കെ.എസ്ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുതിയതായി ആരംഭിച്ച ചെങ്ങന്നൂർ – മുണ്ടക്കയം കെ.എസ്ആർ.ടി.സി ബസ് സർവീസ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 6.30ന് മുണ്ടക്കയത്തു നിന്ന് പുറപ്പെട്ട്, എരുമേലി, റാന്നി, പ്ലാങ്കമൺ , തേക്കുങ്കൽ, മതാപ്പാറ, ചെറുകോൽപ്പുഴ, പുളിമുക്ക്, തോണിപ്പുഴ, പുല്ലാട് , കുമ്പനാട്, ആറാട്ടുപുഴ വഴി 9.20 ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ബസ് വൈകിട്ട് 4.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് 7.30ന് മുണ്ടക്കയത്ത് എത്തും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് നടത്തുന്നത്.

പുതിയ സർവീസ് റാന്നി മുതലുള്ള റെയിവേ യാത്രികർക്കാവും കൂടുതൽ പ്രയോജനം ലഭിക്കുക. നടൻ മോഹൻ അയിരൂർ, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, തൊട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ രാമചന്ദ്രൻ നായർ, ജില്ലാ കഥകളി ക്ലബ് വർക്കിംഗ് പ്രസിഡന്റ് ജോൺസൺ മാത്യു, ചെങ്ങന്നൂർ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ആർ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....

കലഞ്ഞൂര്‍ പോത്തുപാറയില്‍ ലോഡ് കയറ്റി വന്ന ടോറസ് ലോറിക്ക് തീ പിടിച്ചു : വാഹനം...

0
കോന്നി : കലഞ്ഞൂര്‍ പോത്തുപാറയില്‍ പാറമടയില്‍ നിന്നും ലോഡുമായി ഇറക്കം ഇറങ്ങി വന്ന...