Saturday, July 5, 2025 4:46 pm

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ശ്രമഫലമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ ആരംഭിച്ചു. സതേണ്‍ റെയില്‍വേ നിര്‍മ്മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് ജിങ്കാര്‍, ചീഫ് എഞ്ചിനീയര്‍ വി.രാജഗോപാലന്‍, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷാബിന്‍ അസാഫ്, ഏരിയാ മാനേജര്‍ നിധിന്‍ നോര്‍ബര്‍ട്ട് എന്നിവരാണ് സ്റ്റേഷനില്‍ എത്തിയത്. എംപി യോടൊപ്പം സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

സംസ്ഥാനത്ത് രണ്ടാം ഘട്ടമായി ലോകോത്തര നിലവാരത്തിലേയ്ക്ക് തൃശൂര്‍, ചെങ്ങന്നൂര്‍ സ്റ്റേഷനുകളെ ഉയര്‍ത്തുന്നതിനായാണ് അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുള്ള ഏജന്‍സികള്‍ക്കായുളള ടെന്റര്‍ നടപടികള്‍ ആരംഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വിശദമായ പദ്ധതി തയാറാക്കി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. തുടര്‍ന്ന് സ്റ്റേഷനില്‍ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ചെങ്ങന്നൂര്‍ – പമ്പ റെയില്‍വേ ലൈനിന്റെ പ്രാരംഭ സര്‍വ്വേ നടപടികളിലേയ്ക്ക് കടന്നു കഴിഞ്ഞു.

ലോക്‌സഭാ മണ്ഡലത്തിലെ 3 ലെവല്‍ക്രോസുകളിലെ റെയില്‍വേ ലൈനിന്റെ മുകളിലൂടെയുള്ള പാലങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. മൈനാഗപള്ളി, മാവേലിക്കര കല്ലുമല, ചങ്ങനാശ്ശേരി നാലു കോടി എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ പരിഹരിച്ചു. നേരത്തെ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിരുന്നതാണ്. പാലങ്ങള്‍ റെയില്‍വേ നിര്‍മ്മിക്കുമെങ്കിലും അപ്രോച്ച് റോഡിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുകയും നിര്‍മ്മാണം നടത്തുകയും ചെയ്യണം.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ആയതായും എം.പി. പറഞ്ഞു. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നത് 16 ലേയ്ക്ക് മാറ്റി. സ്റ്റേഷനുകളില്‍ നടന്നുകൊണ്ടിരിക്കുന്നതും പുതിയതായി നടത്തേണ്ടതുമായ വികസന പ്രവര്‍ത്തനങ്ങള്‍, പൊതുജനങ്ങളുടെ പരാതികള്‍ എന്നിവ റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ സന്ദര്‍ശന വേളയില്‍ വിവിധ സ്റ്റേഷനുകളില്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...