ഹോട്ടലിന്റെ മറവില്‍ വെള്ളിക്കുളങ്ങരയില്‍ ചാരായവില്‍പ്പന

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഹോട്ടലിന്റെ മറവില്‍ വെള്ളിക്കുളങ്ങരയില്‍ ചാരായവില്‍പ്പന. ഇതിനു നേതൃത്വം നല്‍കിയ വെള്ളിക്കുളങ്ങര മോനടി കിഴക്കേപുരയ്ക്കല്‍ ഗോപന്‍ (49) അറസ്റ്റില്‍. തൃശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് നടപടിയെടുത്തത്. വെള്ളികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന വിഷ്ണുമായ ഹോട്ടലിന്റെ അടുക്കളയില്‍നിന്നു 100 ലിറ്റര്‍ വാഷും ഒരു ലിറ്റര്‍ ചാരായവും കണ്ടെടുത്തു.

ഹോട്ടലിന്റെ മറവില്‍ ചാരായം വാറ്റി വില്‍പ്പന നടത്തുകയായിരുന്നു.
തൃശൂര്‍ എക്‌സൈസ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജുനൈദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. പ്രിവന്റിവ് ഓഫീസര്‍ എം.ഒ. അബ്ദഗലിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചാരായവും വാഷും പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവന്റിവ് ഓഫീസര്‍ എം.എം. മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍പ്രസാദ്, സനീഷ് കുമാര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...