അമ്പലപ്പുഴ : ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ചെങ്ങന്നൂർ റീജൻ വൊക്കേഷണൽ എക്സ്‌പോ അമ്പലപ്പുഴ കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 48 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായി ഉത്പാദന സേവനകേന്ദ്രങ്ങളിൽ നിർമിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും വിൽപ്പനയുമാണ് എക്സ്‌പോ സ്റ്റാളുകളിൽ നടക്കുന്നത്. എൻജിനിയറിങ്, ഐ.ടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബൻഡറി, ഫിഷറീസ്, കൊമേഴ്‌സ്, ബിസിനസ്, ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ ടെക്‌നോളജി, കോസ്മെറ്റോളജി തുടങ്ങിയ പഠനശാഖകളിലെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ലാഭകരമായ ഉത്പന്നങ്ങൾ, നൂതനം, വിപണനസാധ്യത, കരിക്കുലവുമായി ബന്ധപ്പെട്ടവ എന്നിങ്ങനെ നാലുവിഭാഗങ്ങളിൽനിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന 12 ടീമുകൾ സംസ്ഥാനതല എക്സ്‌പോയിൽ പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.