മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

For full experience, Download our mobile application:
Get it on Google Play

തലയോലപ്പറമ്പ്: മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാല ഭരണസമിതി എന്നനിലയിൽ സിൻഡിക്കേറ്റിന് നിഷിപ്തമായിട്ടുള്ള അധികാരമുണ്ട്. എല്ലാവർക്കുമുള്ള അധികാരങ്ങളും ചുമതലകളും വ്യക്തമായി നിർവചിച്ചിട്ടുള്ള നിയമമുണ്ട്. അതനുസരിച്ച് എല്ലാവരും ചുമതല വഹിച്ചാൽ പ്രശ്നം തീരും. അതിനപ്പുറത്തേക്കുള്ള കടന്നുകയറ്റം ഉണ്ടാകുന്നതാണ് പ്രശ്നം. കാവിവത്കരണത്തിന്റെ അനുകരണങ്ങൾ കേരളത്തിൽ കടന്നുവരുന്നുണ്ട്. അതിന് ഉത്തരവാദപ്പെട്ടവർ നേതൃത്വം കൊടുക്കുകയാണ്.

സംഘർഷാത്മകസാഹചര്യം സൃഷ്ടിക്കുന്നത് ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് നിയമനാധികാരമുള്ള സംവിധാനമാണ്. സെനറ്റാണ് സർവകലാശാലയുടെ പരമോന്നതസമിതി. വൈസ് ചാൻസലർ രജിസ്ട്രാറെ നിയമിക്കുന്ന ആളല്ല.രജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കേറ്റാണ്. രജിസ്ട്രാർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണ്. വൈസ് ചാൻസലർമാർ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഉത്തരവുകൾ ഇറക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...