ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ഭർത്താവിന്റെ അച്ഛന്റെ മാനസിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കും മുൻപ് യുവതി ഇക്കാര്യങ്ങൾ തുറന്ന് പറയുന്ന വീഡിയോ ബന്ധുക്കൾ പുറത്തുവിട്ടു. ആത്മഹത്യക്കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്. യുവതിയുടെ ഭർത്താവ് നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഭർത്താവ് മരിച്ച മനോവിഷമത്തിലാണ് യുവതി കുഞ്ഞിന് വിഷം നൽകി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അച്ഛൻ പറഞ്ഞു. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയെന്ന് ചെങ്ങന്നൂര്‍ പോലീസ്.