Tuesday, May 28, 2024 6:37 pm

അമ്മയെ തോല്‍പിച്ച സ്ഥാനാര്‍ഥിയോട് പകരം ചോദിക്കാന്‍ 15 വര്‍ഷങ്ങള്‍ക്ക്​ ശേഷം മകള്‍ റിയ അങ്കത്തട്ടിൽ

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍: അ​മ്മ​യെ തോ​ല്‍​പ്പിച്ച സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം വി​ദ്യാ​ര്‍​ഥി​നി​യാ​യ മകള്‍ നേ​ര്‍​ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ മ​ല​യി​ല്‍ 15ാം വാ​ര്‍​ഡി​ലാ​ണ് സി​റ്റി​ങ്​ കൗ​ണ്‍​സി​ല​റും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യും മാ​റ്റു​ര​ക്കു​ന്ന​ത്.

കൗ​ണ്‍​സി​ലി​ലെ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​നും ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​പേ​ഴ്സ​നു​മാ​യ കോ​ണ്‍​ഗ്ര​സി​ലെ ശോഭാ വ​ര്‍​ഗീ​സും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എം.​കോം വി​ദ്യാ​ര്‍​ഥി​യും എ​സ്.​എ​ഫ്.​ഐ പ്രവര്‍ത്തകയുമായ എ​ല്‍ ഡി.​എ​ഫി​ലെ റി​യ സൂ​സ​ന്‍ വ​ര്‍​ഗീ​സും (23) ത​മ്മി​ലാ​ണ് മ​ത്സ​രം. 2005 ല്‍ ​എ​ട്ടാം വാ​ര്‍​ഡാ​യി​രു​ന്ന​പ്പോ​ള്‍ അ​ന്ന്  യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ശോ​ഭാ വ​ര്‍​ഗീസിന്റെ  എ​തി​രാ​ളി​യാ​യി​രു​ന്നു റി​യ സൂ​സ​ന്‍ വ​ര്‍​ഗീ​സിന്റെ അമ്മയായ ജി​യ വ​ര്‍​ഗീ​സ്. അ​ന്ന് എ​ല്‍.​ഡി.​എ​ഫി​ലെ ഘ​ട​ക​ ക​ക്ഷി​യാ​യി​രു​ന്ന ജ​ന​താ​ദ​ളി​ന്റെ സീറ്റില്‍ മത്സരിച്ച ഇവര്‍ 38 വോ​ട്ടി​​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ശോ​ഭാ വ​ര്‍​ഗീ​സ് 15 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി വി​വി​ധ വാ​ര്‍​ഡു​ക​ളെ പ്ര​തി​നി​ധാ​നം ​ചെ​യ്​​ത മുനിസി​പ്പ​ല്‍ കൗ​ണ്‍​സി​ലര്‍ ആണ്. നി​ല​വി​ല്‍ അ​ങ്ങാ​ടി​ക്ക​ല്‍ 14ാം വാ​ര്‍​ഡിന്റെ  സി​റ്റി​ങ്​ മെമ്പ​റാ​ണ്. 2010ല്‍ ​ഇ​പ്പോ​ഴ​ത്തെ മലയി​ല്‍ വാ​ര്‍​ഡി​നെ​യും പ്ര​തി​നി​ധാ​നം ​ചെ​യ്​​തി​രു​ന്നു. ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​ത്തെ തു​ട​ര്‍​ച്ച​യാ​യു​ള്ള യു.​ഡി.​എ​ഫ് ഭ​ര​ണം മ​ല​യി​ല്‍ വാ​ര്‍​ഡി​നെ​യും വി​ശേ​ഷി​ച്ച്‌ ന​ഗ​ര​സ​ഭ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​ന​ത്തെ​യും പി​ന്നോ​ട്ട​ടി​ച്ച​തി​നു​ള്ള പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന രാ​ഷ്​​ട്രീ​യ ല​ക്ഷ്യം​ നി​റ​വേ​റ്റു​ക​യാ​ണ് മ​ത്സ​ര​ത്തി​ലൂ​ടെ​യെ​ന്ന് റി​യ പ​റ​യു​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ നി​ന്നാ​ണ് റി​യ സൂ​സ​ന്‍ കോ​മേ​ഴ്സി​ല്‍ ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. എ​സ്.​എ​ഫ് ഐ ​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യും ക്ലാ​സ് പ്ര​തി​നി​ധി​യു​മാ​യി​രു​ന്നു. ന​ല്ല പ്രാ​സം​ഗി​ക​യു​മാ​ണ്. ശോ​ഭാ വ​ര്‍​ഗീ​സ് നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​മാ​ണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

0
മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക്...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

0
തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍...

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ചു ; അമേരിക്കയിൽ ഇന്ത്യൻ യുവതിയ്ക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: യുഎസിലെ ഫ്‌ളോറിഡയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാറിടിച്ച് ഇന്ത്യൻ യുവതി...

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

0
കോട്ടയം : ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. കോട്ടയം ജില്ലയിൽ...