Tuesday, November 28, 2023 11:11 am

ചെങ്ങറ : പ്രദേശവാസികളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി

പത്തനംതിട്ട : ചെങ്ങറ നിവാസികളുടെ വിവിധ പ്രശ്നങ്ങളും അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യുവാനായി പ്രദേശവാസികളുമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സാധുജന വിമോചന സംയുക്ത വേദി, അംബേദ്കര്‍ ഗ്രാമവികസന സമിതി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. നിലവിലെ സ്ഥിതി വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട പരാതികളിന്മേല്‍ പരിഹാര നടപടികള്‍ സ്വീകരിക്കുവാനായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാലും ആയതിന്‍മേല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാലും അതിന് അനുസൃതമായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, കോന്നി തഹസീല്‍ദാര്‍ മഞ്ജുഷ, എസ് സി /എസ് റ്റി വകുപ്പ് ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഭിഭാഷക പ്രതിഷേധം; 29 അഭിഭാഷകർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തു

0
കൊച്ചി: കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. സി.ജെ.എമ്മിനെ അസഭ്യം...

എസ്എസ്എല്‍സി പരീക്ഷ: ഭിന്നശേഷിക്കാര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് വേണ്ട

0
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അക്കാര്യം തെളിയിക്കുന്ന...

കൂടുതൽ വിവരങ്ങൾ പറയാനാകില്ല, പോലീസ് അന്വേഷണം ശരിയായ ദിശയിൽ ; ബാലാവകാശ കമ്മീഷൻ

0
കൊല്ലം : ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണം ശരിയായ...

ബി.ജെ.പി എസ്.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണം നടത്തി

0
പന്തളം : ബി.ജെ.പി എസ്.സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന...