ചെങ്ങരൂർ പള്ളി പെരുന്നാളിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

ചെങ്ങരൂർ: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ 143-ാമത് ഓർമ്മപെരുന്നാളിനു കൊടിയേറി. വികാരി ഫാ. ജിനു ചാക്കോ കൊടിയേറ്റി. സഹവികാരി ഫാ. റെജിൻ സി ചാക്കോ, ഫാ. ലിജോമോൻ മാത്യൂസ് ചാമത്തിൽ എന്നിവർ പങ്കെടുത്തു. 9 ന് വൈകിട്ട് 07:30 ന് മടുക്കോലി കുരിശടിയിൽ ഫാ. വർഗീസ് പി. ചെറിയാൻ പ്രസംഗിക്കും. തുടർന്ന് പള്ളിയിലേക്ക് റാസ. 9:30 ആശീർവാദം, മേളകാഴ്ച. പ്രധാന പെരുന്നാളായ 10 ന് രാവിലെ 5.15 ന് വിശുദ്ധ കുർബാന. 7.30 ന് സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ ബർണബാസിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, തുടർന്ന് ശ്ലൈഹീക വാഴ്‌വ് നേർച്ചവിളമ്പ്. വൈകിട്ട് 7 ന് വചന പ്രഘോഷണം കുന്നന്താനം കുരിശടിയിൽ ഫാ. ബബിൻ ബാബു. തുടർന്ന് പള്ളിയിലേക്ക് ഭക്തിനിർഭരമായ റാസ.

11 ന് രാവിലെ 7.30ന് ഇടവകയിലെ പട്ടക്കാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന. വൈകുന്നേരം 3 ന് ആമ്പല്ലൂർ സണ്ടേസ്കൂൾ അങ്കണത്തിൽ പ്രസംഗം ഫാ. റ്റിജോ വർഗീസ്, തുടർന്ന് റാസ, ആശീർവാദം. 12 ന് 6.45 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് സൺഡേ സ്കൂൾ കുട്ടികളുടെ പരിപാടി മാലാഖക്കൂട്ടം ഫാ. സജി മേക്കാട്ട് നേതൃത്വം നൽകും. 5.15 ന് കൊടിയിറക്ക്. 7ന് നാടകം. വികാരി ഫാ. ജിനു ചാക്കോ, സഹവികാരി ഫാ. റെജീൻ സി ചാക്കോ , ട്രസ്റ്റി രാജൻ എബ്രഹാം, സെക്രട്ടറി ലിയോ ജേക്കബ് ജോയ് , പെരുന്നാൾ കൺവീനർ മാത്തുക്കുട്ടി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...