ചെന്നൈ ഡാന്‍സ് അക്കാദമിയിലെ ലൈംഗികാരോപണം ; മലയാളി നൃത്താധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പൂര്‍വ വിദ്യാര്‍ഥിനിയുടെ ലൈംഗികാതിക്രമ പരാതില്‍ ചെന്നൈ ഡാന്‍സ് അക്കാദമിയിലെ മലയാളി അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ നൃത്താധ്യാപകനായ ഹരിപത്മനാണ് അറസ്റ്റിലായത്. മലയാളിയായ പൂര്‍വ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. ഐപിസി സെക്ഷന്‍ 354എ, 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമ പരാതി ആരോപിക്കപ്പെട്ട കോളേജിലെ നാല് ഫാക്കല്‍റ്റി അംഗങ്ങളില്‍ ഒരാളാണ് ഇയാള്‍.

അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ശക്തമായ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. അധ്യാപകര്‍ക്കെതിരെ ലൈംഗികാതിക്രമം, ബോഡി ഷെയ്മിങ്, അധിക്ഷേപം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 90 വിദ്യാര്‍ഥികള്‍ സംസ്ഥാന വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...

റാന്നി താലൂക്ക് രൂപീകരണത്തിന് നാളെ 43 വയസ്സ് ; മലയോര നാടിന് ഇത് അഭിമാന...

0
റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന്...

മലയോര ജില്ലയിൽ നിന്ന് തൂഫാൻ്റെ നായകനെ തേടി കുട്ടികൾ

0
തിരുവനന്തപുരം: കേരള സർക്കാരിൻ്റെ തൂഫാൻ പ്രോജക്ടിന് പിന്തുണയുമായി ലഹരി എന്ന സാമൂഹ്യ...