ഇലവുംതിട്ട : ചെന്നീർക്കര ശ്രീനാരായണഗിരി മഹാദേവർ ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 8.15-നും 8.45-നും മധ്യേ കൊടിയേറും. അടിമുറ്റത്തുമഠം ശ്രീദത്ത് ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് 11.30-ന് കൊടിയേറ്റുസദ്യ എസ്.എൻ.ഡി.പി. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്‌മകുമാർ ഉദ്ഘാടനം ചെയ്യും. രാത്രി ഒൻപതിന് നാടകം. 10-ന് 12.30-ന് അന്നദാനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി ഒൻപതിന് തിരുവനന്തപുരം വോയ്സിന്റെ ഗാനമേള. 11-ന് രാത്രി ഒൻപതിന് തിരുവനന്തപുരം ഗോൾഡൻ വോയ്സ് ഓർക്കസ്ട്രായുടെ ഗാനമേള.
12-ന് രാത്രി ഒൻപതിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്റെ ഗാനമേള. 13-ന് രാവിലെ 10-ന് ആയില്യപൂജ. തുടർന്ന് സർപ്പക്കാവിൽ നൂറും പാലും, ഒപ്പം പുള്ളുവൻപാട്ടും, 12.00-ന് അന്നദാനം, വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി ഒൻപതിന് പള്ളിവേട്ട. 11.00-ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ്. 14-ന് രാവിലെ 9.30-ന് ആറാട്ടുബലി, വൈകിട്ട് നാലിന് വിവിധ കരകളിൽ നിന്നുള്ള കെട്ടുരുപ്പടികളും ഫ്ലോട്ടുകളും പങ്കെടുക്കുന്ന കെട്ടുകാഴ്ച, വൈകിട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ്, സേവ, നിറപറ സമർപ്പണം. തുടർന്ന് കൊടിയിറക്ക്, രാത്രി 10-ന് കൊച്ചി ഡ്രീം ടീം ജോബി പാലായുടെ മിമിക്സ് പരേഡ്.