തിരുവനന്തപുരം: മോദിക്കും ട്രംപിനും പിണറായിക്കും ഒരേ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നു. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. വൈകുന്നേരം നടത്തുന്ന കോവിഡ് വാര്‍ത്താസമ്മേളനം തള്ളല്‍ മാത്രമായി മാറുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. നടന്ന തട്ടിപ്പിനെക്കുറിച്ച് മാധ്യമങ്ങള്‍ പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വേട്ടയാടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുദ്ധിയില്ലെന്നാണ് ആക്ഷേപം. വനിതാ മാധ്യമപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നു. അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ ഉപജാപമെന്നാണ് ആരോപിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് വലിയ ഭയമാണ്. ജനാധിപത്യ വിരുദ്ധമായാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. സൈബര്‍ ആക്രമണത്തെ സംവാദം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വസ്തുതകള്‍ പുറത്തുവരുന്നതില്‍ അദ്ദേഹത്തിന് ജാള്യതയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.