ആനക്കല്ലില്‍ മോഷണം പോയ സ്വര്‍ണ്ണം വീടിന് പിന്നില്‍ നിന്ന് കണ്ടെത്തി : കള്ളന്‍ കപ്പലില്‍ തന്നെയെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: നെടുങ്കണ്ടം ആനക്കല്ലില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണം മോഷണം പോയ സംഭവത്തില്‍ വഴിത്തിരിവ്. പോലീസ് പരിശോധന ശക്തമായതോടെ മോഷണം പോയ സ്വര്‍ണ്ണം വീടിന് പിന്നില്‍ നിന്ന് കണ്ടെത്തി.

ആനക്കല്ല് റജി എന്നയാളുടെ വീട്ടിനുള്ളിലെ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന്‍ സ്വര്‍ണം ആണ് 8ന് മോഷണം പോയത്. പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വീടും പരിസരവും വിശദമായി പരിശോധിച്ചു. ഒരു തുമ്പും കിട്ടിയില്ലെന്ന് മാത്രല്ല വീടിന്റെ ഒരു ഭാഗവും പൊളിക്കുകയോ തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി. വിരലടയാള വിദഗ്ദരെ സ്ഥലത്ത് എത്തിച്ച്‌ വിശദമായ പരിശോധന നടത്തിയതിന് പിന്നാലെയാണ് മോഷണം പോയ സ്വര്‍ണ്ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീടിന്റെ പിന്‍ഭാഗത്ത് പ്ലാസ്റ്റിക് കപ്പില്‍ പ്രത്യക്ഷപെട്ടത്.

ശാസ്ത്രീയമായ അന്വേഷണം ഇത്തരം സംഭവങ്ങളില്‍ ഗുണം ചെയ്തതായി നെടുങ്കണ്ടം എസ്‌ഐ ദീലീപ് കുമാര്‍ അറിയിച്ചു. അതേസമയം കേസില്‍ പ്രതിയെ കണ്ടെത്തുന്നതുവരെ അന്വേഷണം തുടരുമെന്ന് നെടുങ്കണ്ടം സിഐപി.കെ. ശ്രീധരന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...