ആളില്ലാത്ത വീട്ടിൽ മോഷണം ; ഓട്ടുപാത്രങ്ങളും ചെമ്പുകലങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

മാന്നാർ: ചെന്നിത്തലയിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. വീടിന്‍റെ അടുക്കള ഭാഗത്തെ പൂട്ട് തകർത്താണ് മോഷണം. വെമ്പുഴശ്ശേരിൽ ഉഷസ്സിൽ ഉഷയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെയാണ് സംഭവം. ഓട്ടുപാത്രങ്ങളും ചെമ്പുകലങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചു. വീടിനുള്ളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. ഉഷയും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്. ഉഷയുടെ ഭർതൃസഹോദരൻ ബാലചന്ദ്രൻ നായർ വെള്ളിയാഴ്ച പറമ്പിൽ നാളികേരം എടുക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. അടുക്കള ഭാഗത്തുള്ള ഗ്രില്ലിന്‍റെ താഴ് നഷ്ടപ്പെട്ടതായും വാതിൽ തുറന്നുകിടക്കുന്നതായും അദ്ദേഹം കണ്ടു.

തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മുറികളിൽ പൂട്ടിയിരുന്ന അലമാരകളും പെട്ടികളും തുറന്നുകിടക്കുന്നതായി കണ്ടെത്തിയതോടെ മാന്നാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാന്നാർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളികൾ, ചെമ്പുകുട്ടകം, വിവിധ വലിപ്പത്തിലുള്ള ഓട്ടുവിളക്കുകൾ, ചെമ്പുകലങ്ങൾ തുടങ്ങി വിലപിടിപ്പുള്ള നിരവധി ഗൃഹോപകരണങ്ങൾ നഷ്ടപ്പെട്ടതായി പോലീസിന് നൽകിയ പരാതിയിൽ ഉഷ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമം

0
പാലക്കാട്‌ : കൊഴിഞ്ഞാമ്പാറയിൽ പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടിൽകയറി വെട്ടിക്കൊല്ലാൻ...

യുവതിയെ അപകീർത്തിപ്പെടുത്തിയ കേസ്; യൂട്യൂബർ തൊപ്പിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
കൊച്ചി: ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം....

മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടി

0
തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46...

മന്ത്രി ഒ ജെ ജനീഷ് പങ്കുവെച്ച വീഡിയോ പിൻവലിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി എം ബി...

0
പാലക്കാട്: അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രിയും യൂത്ത്...