തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടിയത് ഡിസ്റ്റലറി ഉടമകളെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിജിലന്‍സിന് പരാതി നല്കി. ആല്‍ക്കഹോള്‍ വിലയുടെ അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വില വര്‍ധനയെന്ന വാദം തെറ്റാണ്. മുഖ്യമന്ത്രിക്കെതിരെയും വിജിലന്‍സ് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മദ്യത്തിന്റെ വിലവര്‍ധന ഫെബ്രുവരി ഒന്നു മുതലാണ് സംസ്ഥാനത്തു പ്രാബല്യത്തില്‍ വരുന്നത്. അളവിന് ആനുപാതികമായി 50 രൂപ മുതല്‍ 150 രൂപവരെ ഉയരും. ബിയറിനും വൈനിനും വില വര്‍ധിപ്പിക്കില്ല.