തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകരുടെ ബിനാമിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. സിനിമ രംഗത്തെ ബിനീഷിന്റെ മയക്കു മരുന്ന് ഇടപെടലും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി യുടെ ഓഫീസ് അധോലോക സംഘങ്ങളുടെ താവളമായി മാറിക്കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ എത്ര ദിവസം മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് പോകും. ശിവശങ്കരന്റെ ചെയ്തികള്‍ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. യുഡിഎഫ് സമരപരമ്പരയുടെ അഞ്ചാംഘട്ടമായ വഞ്ചനാദിനം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.