തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചീഫ് ഇലക്‌ട്രല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി. പോസ്റ്റല്‍ വോട്ട് ഇടുന്ന ബാലറ്റ് പെട്ടികള്‍ സീല്‍ ചെയ്തതിനു ശേഷം മാത്രമേ ബാലറ്റുകള്‍ നിക്ഷേപിക്കാവൂ എന്ന് പ്രതിപക്ഷനേതാവ് അവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സീല്‍ഡ് ബാലറ്റ് പെട്ടികള്‍ അല്ലാത്തതിനാല്‍ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരെ കൊണ്ട് അനുകൂലമല്ലാത്ത ബാലറ്റുകള്‍ നശിപ്പിച്ചു കളഞ്ഞതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ലഭിച്ചിരുന്നു.