ഇന്ത്യയിലെ വാക്‌സിന്‍ ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിന് ക്വാഡ് രാജ്യങ്ങൾ സാമ്പത്തിക പിന്തുണ നൽകും

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണ നല്‍കാന്‍ ക്വാഡ് രാജ്യങ്ങള്‍. ക്വാഡ് രാജ്യങ്ങളുടെ നേതാക്കന്മാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാലു രാജ്യങ്ങളാണ് ക്വാഡിലുളളത്. അമേരിക്ക, ജപ്പാന്‍ തുടങ്ങി ക്വാഡ് രാജ്യങ്ങള്‍ തമ്മിലാകും കരാര്‍. അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവാക്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്ക്കായി വാക്‌സിന്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം സഹായം നൽകുന്നതാകും കരാര്‍.

വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കുക, വാക്‌സിനേഷൻ വേഗത്തിലാക്കുക, കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം തടയുക എന്നുളളതാണ് ക്വാഡിന്റെ ലക്ഷ്യം. ‘ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന അധിക വാക്‌സില്‍ ഉല്പാദനശേഷി ദക്ഷിണകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വാക്‌സിനേഷന്‍ യജ്ഞത്തിലും ഉപയോഗിക്കാന്‍ സാധിക്കും. വെള്ളിയാഴ്ച നടക്കുന്ന ക്വാഡ് യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ചൈനയുടെ വളരുന്ന സൈനിക-സാമ്പത്തിക ശക്തിയെ നിയന്ത്രിക്കേണ്ടതിനായുളള ശ്രമങ്ങളുടെ ഭാഗം കൂടിയായിരുന്നു ക്വാഡ് രാജ്യങ്ങളുടെ യോഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...